SignIn
Kerala Kaumudi Online
Friday, 26 April 2024 8.10 PM IST

ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കണം: മന്ത്രി

vasavan

കോട്ടയം: ഇന്ത്യൻ ഭരണണഘടനയ്ക്ക് വിരുദ്ധമായ ഫാസിസ്റ്റ് പ്രണതകളെ ചെറുത്ത് തോൽപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനികൾ സ്വപ്നംകണ്ട മതനിരപേക്ഷ രാഷ്ട്രസങ്കൽപ്പത്തിന് ശിഥിലീകരണ പ്രവണതകൾ വെല്ലുവിളി ഉയർത്തുന്ന കാലമാണിത്. സ്വതന്ത്രമായി ചിന്തിക്കാനും എഴുതാനും പ്രവർത്തിക്കാനും ആചാരങ്ങൾ പിന്തുടരാനും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശം സംരക്ഷിക്കപ്പെടണം. ചിന്തകൾക്കും അഭിപ്രായങ്ങൾക്കും കടിഞ്ഞാണിടാനും ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുമുള്ള പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത്. മാർച്ച് പാസ്റ്റ് ഒഴിവാക്കിയ ചടങ്ങിൽ മന്ത്രി അഭിവാദ്യം സ്വീകരിക്കുകയും പരേഡ് പരിശോധിക്കുകയും ചെയ്‌തു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയും അഭിവാദ്യം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, കൗൺസിലർ റീബ വർക്കി, എ.ഡി.എം ജിനു പുന്നൂസ് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധ രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഈരാറ്റുപേട്ട സർക്കിൾ ഇൻസ്‌പെക്ടർ പ്രസാദ് ഏബ്രഹാം വർഗീസ് പരേഡ് കമാൻഡറായിരുന്നു. കേരള സിവിൽ പൊലീസ്, വനിതാ പൊലീസ്, കേരള സിവിൽ പൊലീസ് (ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ്), എക്‌സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ലറ്റൂണുകളാണ് ഉണ്ടായിരുന്നത്. യഥാക്രമം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനീഷ് കുമാർ, വനിത സബ് ഇൻസ്‌പെക്ടർ പി.കെ. മിനി, ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ റിസർവ് സബ് ഇൻസ്‌പെക്ടർ കെ. രാജേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.വി. സന്തോഷ് കുമാർ, പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി. വേഗി എന്നിവർ പ്ലറ്റൂൺ കമാൻഡർമാരായിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്ന് ദേശഭക്തി ഗാനം ആലപിച്ചു.

തെർമൽ സ്‌കാനർ ഉപയോഗിച്ച് പനി പരിശോധന നടത്തിയും കൈകൾ ശുചീകരിക്കുന്നതിന് സാനിറ്റൈസർ നൽകിയുമാണ് ആളുകളെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചത്. വേദിയിലും സദസിലും സാമൂഹിക അകലവും മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VASAVAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.