കോട്ടയം: കൊവിഡിന്റെ പേരിൽ ഹോട്ടലുകളിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾക്ക് എതിരെ ഹോട്ടൽ ആൻ്റ് റെസ്റ്റൊറൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി . ഹോട്ടലുകളിൽ 50% സീറ്റിംഗ് അനുവദിക്കുക, അശാസ്ത്രീയമായ നിയന്ത്രണങ്ങൾ പിൻവലിക്കുക, അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ കെ ഫിലിപ്പ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. പ്രതീഷ്, ആർ.സി നായർ, പി. എസ് ശശിധരൻ, സുകുമാർ എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |