കോട്ടയം: മെമ്പർഷിപ്പ് കാമ്പയിനോടുകൂടി കേരളാ കോൺഗ്രസ് പാർട്ടി വാർഡുതലം മുതൽ സംസ്ഥാനതലം വരെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജില്ലാ കമ്മറ്റി യോഗങ്ങൾ അടിയന്തരമായി ചേരും. ഹൈപവ്വർ കമ്മറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംസ്ഥാന നികുതി കുറച്ച തമിഴ്നാട് മുഖ്യമന്ത്രിയുടെ നടപടി കേരള സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് ജോസഫ് പറഞ്ഞു. പി.സി.തോമസ്, മോൻസ് ജോസഫ് എം.എൽ.എ , ജോയി ഏബ്രഹാം, ടി. യു കുരുവിള, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ജോസഫ് എം.പുതുശ്ശേരി, മാത്യു സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |