കോട്ടയം : തമിഴ്നാട് സർക്കാർ "കാർഷിക ബഡ്ജറ്റ് " അവതരിപ്പിച്ചതുപോലെ കേരളവും ചെയ്യണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. കർണാടകയും ആന്ധ്രയും പ്രത്യേക ബഡ്ജറ്റ് കൃഷിക്കു വേണ്ടി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ തമിഴ്നാടും ചെയ്തിരിക്കുകയാണ്. കൃഷിക്ക് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട കേരളം, കൃഷിക്കാർക്ക് ന്യായ വില കിട്ടത്തക്ക വിധത്തിൽ കാർഷിക വിപണന സംസ്കരണ കേന്ദ്രങ്ങൾ ഉണ്ടാക്കാനും, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് കൃഷിക്കാർക്ക് കൂടുതൽ പ്രയോജനം ഉണ്ടാക്കാനും പ്രത്യേക ബഡ്ജറ്റ് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |