കോട്ടയം : ജനങ്ങളുടെമേൽ പാചക വാതക വില വർദ്ധനയിലൂടെ അധികഭാരം അടിച്ചേൽപ്പിച്ചിച്ച മോദി സർക്കാരിന് പാവപ്പെട്ടവർ മാപ്പ് നൽകില്ലെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് പറഞ്ഞു. കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ നാളിൽ ഗ്യാസ് അടുപ്പിൽ വിറക് കത്തിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, ഗ്രേസമ്മ മാത്യു , വി.ജെ. ലാലി, ജയ്സൺ ജോസഫ്, മറിയാമ്മ ജോസഫ്, പ്രസാദ് ഉരുളികുന്നം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |