ബൈസൺവാലി : ഇരുപതേക്കറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ബൈസൺവാലി മുത്തൻമുടി സ്വദേശി തങ്കം തങ്കരാജ് (47) ആണ് പിടിയിലായത്. ആഗസ്റ്റ് പതിനഞ്ചിന് ബൈസൺവാലി ഇരുപതേക്കറിലെ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കടന്ന് ചെന്ന പ്രതി പെൺകുട്ടിയെ കയറിപിടിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പുതന്നെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. പ്രതിയെ പിടികൂടാൻ കഴിയത്തത് പൊലീസ് അനാസ്ഥയാണ് എന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്ത് എത്തിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |