കോട്ടയം: റബർ കൃഷിയിലേക്ക് വീണ്ടും കർഷകർ മടങ്ങാൻ ഒരുങ്ങുമ്പോൾ തൈകൾക്ക് ക്ഷാമം. റബർ ഷീറ്റിന് വിലവർദ്ധിച്ചതോടെയാണ് കർഷകർ വീണ്ടും റബർ കൃഷിയിലേക്ക് തിരിയുന്നത്. പുതിയ തൈ നടാൻ നഴ്സറികളിൽ എത്തുന്ന കർഷകന് ആവശ്യത്തിന് തൈകൾ ലഭിക്കുന്നില്ല. റബർ മേഖലയിലെ വിലയിടിവിനെ തുടർന്ന് കർഷകർ ആവർത്തനകൃഷിയിൽനിന്ന് വിട്ടുനിന്നതോടെ മുൻവർഷങ്ങളിൽ റബർതൈകൾക്ക് ഡിമാന്റ് കുറഞ്ഞിരുന്നു. ഇതോടെ നഴ്സറികൾ തൈയുടെ ഉത്പാദനം കുറച്ചു. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങിൽ റബർകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റബർബോർഡ് വ്യാപകമായി തൈകൾ കൊണ്ടുപോകുന്നതും ക്ഷാമത്തിന് ഇടയാക്കി. തൈകളുടെ ക്ഷാമം പരിഹരിക്കപ്പെടണമെങ്കിൽ രണ്ട് വർഷമെങ്കിലും എടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |