വാഴൂർ: എസ്. വി.ആർ.എൻ.എൻ.എസ് കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ വെബിനാർ പരമ്പര സമാപിച്ചു. സമാപന സമ്മേളനം വൈസ് ചാൻസലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം. ആർ. രേണുക അദ്ധ്യക്ഷയായി. ഐ.ക്യു.എ.സി. കോ- ഒാർഡിനേറ്റർ ഡോ.കെ. എൻ. പ്രീതി, വെബിനാർ കോ- ഒാർഡിനേറ്റർ കെ. കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. ഡോ.കെ. വാസുദേവൻപിള്ള, എസ് .ശാന്തി, ഡോ.ജി .ക്രിസ്റ്റഫർ, ഡോ.ഡി. എസ്. വൈശാഖൻ തമ്പി, ഡോ.ജെയിൻ ജെ. തേറാട്ടിൽ, എസ് . രാജു, ഡോ.ടി .വി.സജീവ് എന്നിവർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |