പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ ചെറുവള്ളിയിൽ പ്രവർത്തിക്കുന്ന കുടുംബക്ഷേമകേന്ദ്രം പ്രാഥമികാരോഗ്യകേന്ദ്രമായി വികസിപ്പിക്കും. 50 ലക്ഷം രൂപ മുടക്കി കെട്ടിടനിർമ്മാണം ഉടൻ തുടങ്ങും. നേരത്തെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും വളപ്പിലെ മരങ്ങൾ മുറിച്ചുനീക്കുന്നതിലെ ചില തടസ്സങ്ങൾ മൂലം നിർമ്മാണം മുടങ്ങിക്കിടക്കുകയായിരുന്നു. മരം മുറിക്കുന്നതിന് വനംവകുപ്പിൽനിന്നുള്ള അനുമതി ലഭിച്ചിട്ട് മാസങ്ങളായെങ്കിലും പഞ്ചായത്തിൽനിന്നും തുടർനടപടികൾ വൈകി. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ മരങ്ങൾ ലേലം ചെയ്യുന്ന കാര്യത്തിൽ തീരുമാനമായി. കുടുംബക്ഷേമകേന്ദ്രം പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. നിലവിൽ ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ചിറക്കടവ് നിവാസികളുടെ ആശ്രയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |