ചങ്ങനാശേരി : ഷാപ്പിൽ യുവാവിനെ ആക്രമിച്ച പ്രതികളിൽ ഒരാൾ പിടിയിൽ. പുളിയാംകുന്ന് കോളനി സ്വദേശി സുബീഷ് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 24ന് രാത്രി ഏഴിന് കുറുമ്പനാടം വഴീപ്പടി ഷാപ്പിലാണ് സംഭവം. കടുപ്പിൽ ജോൺസ് (പ്രവീൺ 30) നാണ് പരിക്കേറ്റത്. ഷാപ്പിൽ എത്തിയ നാലംഗ സംഘം ഷാപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കുപ്പിതല്ലിപ്പൊട്ടിച്ച് പ്രവീണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീൺ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നാംപ്രതി അടക്കം മൂന്നുപേരെക്കൂടി പിടികൂടാനുള്ളതായി പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |