കോട്ടയം: ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മന്ത്രി വി.എൻ വാസവന് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് റ്റി. ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എസ് സുരേഷ്, പി.വി ചാക്കോ പുല്ലത്തിൽ, വിനോജ് കെ.ജോർജ്, ഡാന്റിസ് അലക്സ്, ജോണി ആന്റണി , ജാക്സൺ സി. ജോസഫ് , ജയകൃഷ്ണൻ നായർ , റ്റി.യു. ജോൺ എന്നിവർ പ്രസംഗിച്ചു.
ബസ് ഉടമകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50000 രൂപ അസോസിയേഷൻ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |