കോട്ടയം : ജില്ലയിൽ 1020 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 996 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 24 പേർ രോഗബാധിതരായി. പുതിയതായി 7265 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.03 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 478 പുരുഷൻമാരും 418 സ്ത്രീകളും 124 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2555 പേർ രോഗമുക്തരായി. 9733 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 54214 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ : കോട്ടയം 106, പനച്ചിക്കാട് 69, ചങ്ങനാശേരി 43, ചിറക്കടവ് 36, കാഞ്ഞിരപ്പള്ളി 34, പാമ്പാടി 25, തൃക്കൊടിത്താനം 23, പാറത്തോട്, മാടപ്പള്ളി 22, എരുമേലി, ഞീഴൂർ, കറുകച്ചാൽ 21, തലയോലപ്പറമ്പ്, മൂന്നിലവ്, വെള്ളൂർ 17, തലപ്പലം, ടി.വി പുരം 16, കാണക്കാരി, വാകത്താനം 15, മണർകാട്, അതിരമ്പുഴ, പുതുപ്പള്ളി, മുളക്കുളം, വാഴപ്പള്ളി 14, കുറിച്ചി, ഉദയനാപുരം, പള്ളിക്കത്തോട്, അയ്മനം 13, വിജയപുരം, കൂരോപ്പട, കടുത്തുരുത്തി,മണിമല, മുണ്ടക്കയം 12, വൈക്കം, നെടുംകുന്നം, രാമപുരം, ഭരണങ്ങാനം 11, കുറവിലങ്ങാട്, വാഴൂർ, പാലാ, ഏറ്റുമാനൂർ, തലയാഴം, തിടനാട് 10, ഉഴവൂർ, കിടങ്ങൂർ, പായിപ്പാട്, മുത്തോലി, വെള്ളാവൂർ, ഈരാറ്റുപേട്ട 9, ആർപ്പൂക്കര, എലിക്കുളം, പൂഞ്ഞാർ തെക്കേക്കര, തിരുവാർപ്പ് 8, കുമരകം, കോരുത്തോട്, മീനടം 7, മാഞ്ഞൂർ, കൂട്ടിക്കൽ, മറവന്തുരുത്ത്, നീണ്ടൂർ, അയർക്കുന്നം 6, ചെമ്പ്, പൂഞ്ഞാർ, കങ്ങഴ5 മരങ്ങാട്ടുപിള്ളി 4, കരൂർ, കടപ്ലാമറ്റം, തീക്കോയി, കടനാട്, മീനച്ചിൽ 3, വെളിയന്നൂർ 2, മേലുകാവ്, വെച്ചൂർ, കൊഴുവനാൽ, തലനാട്, അകലക്കുന്നം 1.
60000 ഡോസ് കൊവിഷീൽഡ് എത്തി
കോട്ടയം : അറുപതിനായിരം ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി എത്തിയതോടെ ജില്ലയിൽ നേരിട്ടിരുന്ന വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 18 വയസിന് മുകളിലുള്ള ഒന്നര ലക്ഷത്തോളം പേർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്ക്. ഇവരിൽ എല്ലാവരെയും 30നകം വാക്സിനേറ്റ് ചെയ്യുന്നതിനാണ് മുൻഗണനയെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു. രണ്ടാംഡോസ് എടുക്കാൻ സമയമായവർക്കും വാക്സിൻ നൽകും. ഇന്നും, നാളെയും വിവിധ കേന്ദ്രങ്ങളിൽ മെഗാവാക്സിനേഷൻ ക്യാമ്പുകൾ നടത്തും. ഇതിന് പുറമെ ജില്ലയിലെ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. സ്വീകരിക്കേണ്ടവർ അതത് സ്ഥലങ്ങളിലെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുകയോ ഓൺലൈൻ ബുക്കിംഗ് നടത്തുകയോ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |