ചങ്ങനാശേരി : പൊതുഗതാഗത സൗകര്യമായ ട്രാൻസ്പോർട്ട് ഗാരേജുകളിൽ ബവ്കോ ഔട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ.സി.ബി.സി ചങ്ങനാശേരി അതിരൂപതാ നേതൃസമിതി ആവശ്യപ്പെട്ടു. റീജിണൽ ഡയറക്ടർ ഫാ.ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ റ്റി റാംസേ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോൺ വടക്കേക്കളം വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, ടി.എം മാത്യു, മാത്യു കടംന്തോട്, ഷാജി വാഴേപ്പറമ്പിൽ, പാപ്പച്ചൻ നേര്യംപറമ്പിൽ, ജോസി കല്ലുകളം, ബേബിച്ചൻ തടത്തിൽ, ബിജു കൊച്ചുപറമ്പിൽ, ജോയിച്ചൻ തിനപ്പറമ്പിൽ, തോമാച്ചൻ കല്ലുകളം, മേരിക്കുട്ടി പാറക്കടവിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |