കുറിച്ചി : വാതിൽപ്പടി സേവന പദ്ധതി പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് കുറിച്ചി സർവീസ് സഹകരണ ബാങ്ക് ഹാളിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കും. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിക്കും. ആദ്യഘട്ടമെന്ന നിലയിൽ അശരണരും, ആലംബഹീനരുമായവർക്ക് വീട്ടുപടിക്കൽ മസ്റ്ററിംഗ്, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകൾ, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ സഹായ അപേക്ഷ, പാലിയേറ്റീവ് രോഗികൾക്കുള്ള മരുന്ന് വിതരണം എന്നീ സേവനങ്ങളാണ് വീട്ടുപടിക്കൽ എത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |