പാലാ : ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വലവൂർ തെക്കേപ്പുറത്ത് പി.ജി.സജി ( 54) നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മാതാവ് കിടപ്പ് രോഗിയാണ്. പിതാവ് ജോലിക്ക് പോകുന്ന സമയം നോക്കി ടി.വി കാണാൻ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നെന്ന് പാലാ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പി.ടോംസൺ പറഞ്ഞു. യുവതിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും, ബന്ധുക്കൾക്ക് സംശയം തോന്നിയതിന്റെയും അടിസ്ഥാനത്തിൽ പരാതി നൽകുകയായിരുന്നു. പ്രതിയുടെ വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |