കോട്ടയം: യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിന് താൽപ്പര്യമുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾക്ക് www.yip.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 13 നും 35 നും മദ്ധ്യേ പ്രായമുള്ളവർക്കാണ് അവസരം. ജില്ലാതല മൂല്യനിർണയത്തിലെ വിജയികൾക്ക് 25000 രൂപയും സംസ്ഥാനതല വിജയികൾക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് മൂന്നു വർഷം ആവശ്യമായ മെന്ററിംഗ്, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോൺ: 9074989772.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |