ഈരാറ്റുപേട്ട: നഗരസഭാ ചെയർപേഴ്സനെതിരെ അവിശ്വാസ ചർച്ച ഇന്ന് . യു.ഡി.എഫിലെ സുഹ്റ അബ്ദുൾ ഖാദറിനെതിരെയാണ് എൽ.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നഗരസഭയിൽ എൽ.ഡി.എഫിന് 9 അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസിലെ അൽസൽന പരീക്കുട്ടിയും ഒപ്പു വെച്ചിട്ടുണ്ട്. 28 അംഗ നഗരസഭയിൽ 15 അംഗങ്ങൾ അനുകൂലിച്ചാൽ മാത്രമേ അവിശ്വാസം പാസാകൂ. യു.ഡി.എഫ് 14, എൽ.ഡി.എഫ് 9, എസ്.ഡി.പി.ഐ 5 എന്നിങ്ങനെയാണ് അംഗങ്ങളുടെ എണ്ണം. ഒരംഗം കൂറുമാറിയതോടെ യു.ഡി.എഫ് 13 പേരായി ചുരുങ്ങി. അവിശ്വാസം പാസാകാൻ എൽ.ഡി.എഫിന് എസ്.ഡി.പി.ഐയുടെ വോട്ടു ലഭിക്കണം. കഴിഞ്ഞ ടേമിൽ 5 അവിശ്വാസങ്ങളാണ് നഗരസഭ ചർച്ച ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |