SignIn
Kerala Kaumudi Online
Friday, 26 April 2024 2.29 PM IST

74 കുടുംബങ്ങൾക്ക് പട്ടയം

pattayam

കോട്ടയം: ജില്ലാതല പട്ടയമേള കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സഹകരണ, രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 74 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ജില്ലാ കളക്ടർ പി.കെ ജയശ്രീ, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി എന്നിവർ പങ്കെടുത്തു. കൊാവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പട്ടയം വാങ്ങാനെത്തിയവർക്കു മാത്രമായിരുന്നു ചടങ്ങുകളിൽ പ്രവേശനം.

മുണ്ടക്കയംത്ത് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പഞ്ചായത്തിലെ പൂതോളിക്കൽ ആന്റണി വർക്കിക്ക് ആദ്യ പട്ടയം നൽകി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്ത്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ, തഹസീൽദാർമാരായ ബിനു സെബാസ്റ്റ്യൻ, സിബി ജേക്കബ്ബ് എന്നിവർ ചേർന്ന് പങ്കെടുത്തു

ചങ്ങനാശേരി താലൂക്കുതല പട്ടയമേള ചങ്ങനാശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ സന്ധ്യ മനോജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന ജോബി തൂമ്പുങ്കൽ, തഹസിൽദാർ ജോർജ് കുര്യൻ, ഭൂരേഖ തഹസിൽദാർ പി.ഡി മനോഹരൻ എന്നിവർ പങ്കെടുത്തു.

വൈക്കം താലൂക്കുതല പട്ടയമേള സി.കെ ആശ എം.എൽ. എ ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.കെ ബിനി, ഭൂരേഖ തഹസിൽദാർ പി.സജി എന്നിവർ പങ്കെടുത്തു.

മീനച്ചിൽ താലൂക്കുതല പട്ടയമേള മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാലാ നഗരസഭാദ്ധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആർ.ഡി. ഒ അനിൽ ഉമ്മൻ, തഹസിൽദാർ (എൽ.ആർ) പി.കെ. രമേശൻ, തഹസിൽദാർ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ എ.എസ് ബിജിമോൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 കോട്ടയം: 20  കാഞ്ഞിരപ്പള്ളി: 12  ചങ്ങനാശേരി :14  വൈക്കം: 15  മീനച്ചിൽ: 13

'വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം'

വി.എൻ വാസവൻ, മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PATTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.