കോട്ടയം : ശ്രീകണ്ഠമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഓഫീസിൽ പുതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക്ക് മിൽക്ക് അനലൈസറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിർവഹിച്ചു. ഒന്നര മാസം മുൻപാണ് സംഘം പ്രവർത്തനം തുടങ്ങിയത്. അറുപതിനായിരം രൂപയാണ് അനലൈസറിന്റെ വില. ക്ഷീരവികസന വകുപ്പിൽ നിന്ന് 50 ശതമാനം സബ്സിഡിയായി ലഭിച്ചിരുന്നു. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായുള്ള ഉപകരണമാണിത്. പാൽ വിലയുടെ വിതരണോദ്ഘാടനം പഞ്ചായത്തംഗം ജയിംസ് കുര്യൻ നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ക്ഷീര വികസന ഓഫീസർ രാജി എസ്. മണി, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |