കോട്ടയം : സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ കർഷകർക്കായി ഏകദിന പരിശീലന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഉദ്ഘാടനം ചെയ്തു. വെയർ ഹൗസിംഗ് കോർപ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് ഏഴു ലക്ഷം രൂപ മുടക്കി കുമരകം സി.എച്ച്.സി.യിൽ നിർമിക്കുന്ന ഓക്സിജൻ പൈപ്പ് ലൈനിന്റെ ആദ്യഗഡു ചടങ്ങിൽ കൈമാറി.
അയ്മനം, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകൾ, ഏറ്റുമാനൂർ നഗരസഭ എന്നിവിടങ്ങളിൽ നിന്നുമുള്ള 50 കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |