കോട്ടയം: എം.ജി. സർവകലാശാലയിൽ 18 ദിവസമായി എംപ്ലോയിസ് യൂണിയൻ നടത്തിയ സമരം അവസാനിപ്പിച്ചു. യൂണിയൻ ഭാരവാഹികളും കെ.സി. ജോസഫും വൈസ് ചാൻസലറുമായ നടത്തിയ ചർച്ചകളെ തുടർന്നാണിത്. യൂണിയൻ പ്രവർത്തനങ്ങൾക്ക് സൗകര്യങ്ങളുള്ള ഓഫീസ് അനുവദിച്ചതായും ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചതായും നേതാക്കൾ അവകാശപ്പെട്ടു. പഴയ ബി.എ.സെക്ഷനിലെ പ്രധാന ഹാൾ യൂണിയന് നൽകും. ഇതേ ഹാൾ യൂണിയന് അനുവദിക്കാമെന്ന് യൂണിവേഴ്സിറ്റി ഉത്തവിറക്കിയെങ്കിലും അംഗീകരിച്ചിരുന്നില്ല. ഒടുവിലാണ് സമരരംഗത്തേയ്ക്ക് ഇറങ്ങിയത്. സമരത്തിൽ പങ്കെടുത്ത പലർക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ പോകാനും നിർദേശിച്ചിരുന്നു. വൈകിട്ട് നടന്ന സമാപന യോഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |