കുമരകം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പാലാ വെട്ടിച്ചിറ സ്വദേശി പനയ്ക്കപറമ്പിൽ പി.സി.തോമസ് (61)കുമരകം സ്വദേശിനികളിൽ നിന്ന് തട്ടിയെടുത്തത് എട്ട് ലക്ഷം രൂപ. കുമരകം പുത്തൻവീട്ടിൽ എൽസമ്മ ദേവസ്യയാണ് 17 ന് കുമരകം പൊലീസിൽ പരാതി നൽകിയത്. തന്റെ രണ്ട് പെൺമക്കൾക്ക് വിസ ലഭിക്കുന്നതിനായാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. സൗത്ത് ഇൻഡ്യൻ ബാങ്ക് കുമരകം ബ്രാഞ്ചിൽ നിന്നുമാണ് പരാതിക്കാരി പണം തോമസിന് അയച്ചു കൊടുത്തത്. മൈസൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതി റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |