കോട്ടയം : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ 21 ന് നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറം 13 ന് വൈകിട്ട് അഞ്ചിനകം dsckottayam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം, കോട്ടയം എന്ന വിലാസത്തിലോ അയച്ചു നൽകണം. ഇ-മെയിലിൽ അയച്ചവർ അന്നേ ദിവസം അതത് മത്സരകേന്ദ്രങ്ങളിൽ അസൽ എലിജിബിലിറ്റി ഫോറം സഹിതം രാവിലെ 9 ന് റിപ്പോർട്ട് ചെയ്യണം. ഫോൺ: 04812563825.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |