കോട്ടയം : വനിതാസംവരണ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാമുന്നണിയുടെ നേതൃത്വത്തിൽ നടന്ന ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ബീന ജോബി, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ഉഷാ വേണുഗോപാൽ, കവിതാ റെജി, വനിതാ,സാഹിതി ജില്ലാ സെക്രട്ടറി ജലജാമണി, ജനാധിപത്യ മഹിളാ അസോസിയേൻ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ പ്രസിഡന്റ് കെ.വി.ബിന്ദു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |