തൊടുപുഴ: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ നിരസിച്ച കോട്ടയം ഹെഡ് പോസ്റ്റ് ഒാഫീസിലെ സീനിയർ പോസ്റ്റ്മാസ്റ്ററോട് 30 ദിവസത്തിനകം വിവരം നൽകാൻ കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. 2019 ഡിസംബർ 19ന് കോട്ടയം ഹെഡ് പോസ്റ്റ് ഒാഫീസിലെ സി.സി ടി.വി ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി പ്രകാശ് ഗോപാലൻ നൽകിയ അപേക്ഷയാണ് നിരാകരിച്ചത്. ഒാഫീസിൽ യൂണിയനുകൾ തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഈ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളാണ് അപേക്ഷകൻ ആവശ്യപ്പെട്ടത്. എന്നാൽ സംഘർഷത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ ദൃശ്യങ്ങൾ നൽകാനാകില്ലെന്നായിരുന്നു പോസ്റ്റ്മാസ്റ്ററുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |