പൊൻകുന്നം : കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിൽ നിന്ന് സഹ്യാദ്രിയിലേക്ക് ഒരു സഞ്ചാരം എന്ന പേരിൽ നടത്തുന്ന യാത്രാപദ്ധതിയിൽ 14ാം തീയതി ആദ്യയാത്ര നടത്തും. ഏഴാംതീയതി തുടക്കമാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. 14 മുതൽ എല്ലാ ഞായറാഴ്ചകളിലും വിനോദയാത്രയുണ്ടാവും. രാവിലെ 8 ന് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് ഈരാറ്റുപേട്ട, വാഗമൺ, ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, പരുന്തുംപാറ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി വഴി വൈകിട്ട് 6 ന് മടങ്ങിയെത്തും. 350 രൂപയാണ് ആളൊന്നിന് ടിക്കറ്റ് നിരക്ക്. ഭക്ഷണം, പ്രവേശനപാസുകൾ എന്നിവയുടെ ചെലവ് യാത്രക്കാർ വഹിക്കണം. ബുക്കിംഗിന് ഫോൺ : 04828221333, 6238181406.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |