കോട്ടയം: ബാങ്കിലെത്തി ജീവനക്കാരിക്കു നേരെ ബ്ളേഡ് വീശി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. മൂലേടം കുന്നേൽ വീട്ടിൽ ജേക്കബിനെയാണ് (36) ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 11.30 ഓടെ കോട്ടയം മെഡിക്കൽ കോളേജ് എസ്.ബി.ഐ ശാഖയിലായിരുന്നു സംഭവം. പിതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ 3000 രൂപ എടുക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. അക്കൗണ്ട് പരിശോധിച്ചശേഷം 99 രൂപയേ ബാലൻസുള്ളൂവെന്ന് ജീവനക്കാരി പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് കൈവശം കരുതിയിരുന്ന ഷേവിംഗ് ബ്ളേഡ് ജീവനക്കാരിയുടെ കഴുത്തിന് നേരേ വീശുകയായിരുന്നു. സമീപത്ത് നിന്ന ജീവനക്കാരനും സെക്യൂരിറ്റി ജീവനക്കാരനും മറ്റും ചേർന്ന് യുവാവിനെ പിടിച്ച് കസേരയിൽ കെട്ടിയിട്ടു. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |