കോട്ടയം: ജില്ലയിൽ 515 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 503 പേർക്ക് സമ്പർക്കം മുഖേനയാണ് . ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 12 പേർ രോഗബാധിതരായി. 546 പേർ രോഗമുക്തരായി. 4892 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 213 പുരുഷൻമാരും 249 സ്ത്രീകളും 53 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4993 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 329442 കൊവിഡ് ബാധിതരായി. 322054 രോഗമുക്തി നേടി. ജില്ലയിൽ ആകെ 27927 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |