എരുമേലി : പുണ്യം പൂങ്കാവനം പദ്ധതിയ്ക്ക് എരുമേലിയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ബഹുജനപങ്കാളിത്തോടെ എരുമേലിയിൽ ശുചീകരണം നടത്തി. ദേവസ്വം നടപ്പന്തലിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ധർമശാസ്താ ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ജി. അശോക് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, അനിശ്രീ സാബു, എസ്.എച്ച്.ഒ എം.മേനോജ്, എം.എസ്.ഷിബു, മുജീബ് റഹ്മാൻ, പി.ആർ.ഹരികുമാർ, പി.എ.ഇർഷാദ്, എസ്.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.പി.സി., ഹരിതസേന, പൊലീസ്, എക്സൈസ്, അഗ്നിശമനസേന തുടങ്ങിയവർ ശുചീകരണപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |