മുക്കൂട്ടുതറ: നാഷണൽ എക്സ് സർവീസ്മെൻ കോ- ഒാർഡിനേഷൻ കമ്മിറ്റി മുക്കൂട്ടുതറ യൂണിറ്റിന്റെ എട്ടാമത് വാർഷികയോഗത്തിൽ പ്രസിഡന്റ് കെ.ടി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭരണസമിതിയിലേക്ക് കെ.ടി.ചാക്കോ (പ്രസിഡന്റ്), എ.വി ജോൺ (വൈസ് പ്രസിഡന്റ്), സന്തോഷ് കുമാർ (സെക്രട്ടറി), രഞ്ജിത്ത് കുമാർ (ജോയിന്റ് സെക്രട്ടറി), പി.കെ ശശി (ട്രഷറർ), ടി.ജി ഭുവനേശ്വരൻ (ജോയിന്റ് ട്രഷറർ), എം.എം ജോസഫ്, വി.സി ജോൺ, ആർ.ശിവദാസൻ, ഫ്രാൻസിസ് ജോണി (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മുക്കൂട്ടുതറ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ യോഗം നടത്തുവാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |