കോട്ടയം: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി കർഷക സമര വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് അറിയിച്ചത് മോദി ഭരണകൂടത്തിന് വലിയ തിരിച്ചടിയാണെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ്, സംസ്ഥാന സെക്രട്ടറി ജോബിൻ ജേക്കബ്, ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ്, അനൂപ് അബുബക്കർ, അനീഷ് ജോയ് പുത്തൂർ, യദു സി. നായർ, ഡാനി രാജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |