കോട്ടയം: കേരള ഗവൺമെന്റ് നേഴ്സസ് അസോസിയേഷൻ (കെ.ജി.എൻ. എ) ജില്ലാ സമ്മേളനം ഇന്ന് രാവിലെ കോട്ടയം സഹകരണ അർബൻ ബാങ്ക് ഹാളിൽ നടക്കും. രാവിലെ 10ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ജി ബിന്ദു ബായി അദ്ധ്യക്ഷത വഹിക്കും. പ്രമേയം റ്റി.കെ സഫ്തർ അവതരിപ്പിക്കും. വി.കെ ഉദയൻ, രാജേഷ് ഡി. മാന്നാത്ത്, കെ.വി സിന്ധു, അമൽ പ്രദീഷ് എന്നിവർ പങ്കെടുക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. രാജശ്രീ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |