കോട്ടയം : പിന്നിലിരുന്ന വീട്ടമ്മയുടെ ചുരിദാറിന്റെ ഷോൾ പിൻ ചക്രത്തിൽ കുരുങ്ങി ബൈക്ക് നടുറോഡിൽ മറിഞ്ഞു. എം.സി റോഡിൽ നീലിമംഗലം പാലത്തിലായിരുന്നു സംഭവം. പിന്നാലെ എത്തിയ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ വലിയ അപകടം ഒഴിവായി. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകനുമാണ് അപകടത്തിൽ പെട്ടത് . നാട്ടുകാർ ചേർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |