ചങ്ങനാശേരി: ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ സ്നേഹസ്പർശം പരിപാടി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്സാണ്ടർ പ്രാക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംംഗ് കമ്മറ്റി ചെയർപേഴ്സൻ മഞ്ജു സുജിത്ത് മാഗസിൻ പ്രകാശനം ചെയ്തു. ലേണിംഗ് കിറ്റുകളുടെ വിതരണം ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി. രഞ്ജിത്ത് നിർവ്വഹിച്ചു. കോട്ടയം ഡി.പി.സി, എസ്. എസ്. കെ മാണി ജോസഫ് സന്ദേശം നൽകി. കുട്ടികളുടെ കലാമേള നടൻ കൃഷ്ണ പ്രസാദും, ബിഗ് ക്യാൻവാസിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം വി.വി വിനയകുമാറും നിർവ്വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |