കോട്ടയം. കെക്സ്കോൺ വഴി ആരോഗ്യമേഖലയിൽ സുരക്ഷ ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. കേരളാ എക്സ് സര്‍വീസ്മെൻ കോൺഗ്രസ് (എം) നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി കക്കാട്, വിജി എം. തോമസ്, ജോർജ്കുട്ടി ആഗസ്തി എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി ഗോപൻ കുറ്റിച്ചിറ, വൈസ് പ്രസിഡന്റുമാരായി പാര്ത്ഥിപൻ കരമന, വിനോദ് തലയോലപ്പറമ്പ്, സെക്രട്ടറിമാരായി എൽദോ എബ്രഹാം, രാജു വാഴമുട്ടം, ട്രഷററായി മുരളി തഴവ എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |