കോട്ടയം : മൗണ്ട് കാർമൽ സ്കൂളിന് സമീപമുള്ള ഇറഞ്ഞാൽ റോഡിലെ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് മുതൽ 5 ദിവസത്തേക്ക് പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. ബസ് ഉൾപ്പെടെയുള്ള വിലയ വാഹനങ്ങൾ കൊശമറ്റം കവലയിൽ നിന്ന് തിരിഞ്ഞ് പൊൻപള്ളി വഴി കളത്തിപ്പടി ജംഗ്ഷനിലെത്തി കോട്ടയം ടൗൺ ഭാഗത്തേക്ക് പോകേണ്ടതാണ്. ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പൈപ്പ് ലൈൻ റോഡ് - റബർബോർഡ് വഴി കോട്ടയം ടൗണിലേക്ക് പോകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |