ചങ്ങനാശേരി: ദക്ഷിണ മേഖല അന്തർ സർവകലാശാല വനിതാ ബാസ്കറ്റ്ബാൾ മത്സരം 27 മുതൽ 30 വരെ ചങ്ങനാശേരി അസംപ്ഷൻ കോളേജിലും എസ്.ബി കോളേജിലുമായി നടക്കും. ടൂർണമെന്റ് ചെയർമാനായി വൈസ്ചാൻസലർ ഡോ. സാബുതോസിനെയും വൈസ് ചെയർമാനായി പ്രൊ വൈസ്ചാൻസലർ ഡോ. അരവിന്ദ്കുമാറിനെയും വർക്കിംഗ് ചെയർമാനായി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. ബിജു തോമസ്, ഡോ. എസ്. ഷാജില ബീവി എന്നിവരെയും ജനറൽ കൺവീനർമാരായി അംസംഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ്, എസ്.ബി കോളേജ് പ്രിൻസിപ്പൽ ഡോ. റെജി പി. കുര്യൻ എന്നിവരേയും തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |