ആർപ്പൂക്കര: കരിപ്പ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ആരംഭിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ അംഗം അഡ്വ.വിവേക് മാത്യു വർക്കി നിയമബോധവത്കരണ ക്ലാസ് നൽകി. സെക്രട്ടറി കെ.കെ വിശ്വംഭരൻ, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ, കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.കെ ഷാജി, വാർഡ് മെമ്പർ വിഷ്ണു വിജയൻ, ജനമൈത്രി പൊലീസ് അംഗം എം.ആർ ശ്രീജിത്ത്, എക്സൈസ് സി.ഇ.ഒമാരായ പി.എൽ റോബിമോൻ, പി.ജെ ജയ്മോൻ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അശോക് കുമാർ, പി. പ്രസന്നൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |