കോട്ടയം: കുടുംബശ്രീയുടെ പുതിയ ഭരണ ഭരണസമിതി ജനുവരി 26 ന്. ഇതിന് മുന്നോടിയായി കുടുംബശ്രീ ത്രിതല സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർപട്ടികയും 20 ന് പ്രസിദ്ധീകരിക്കും. മൂന്ന് ഘട്ടങ്ങളിൽ അയൽക്കൂട്ട തിരഞ്ഞെടുപ്പാണ് ആദ്യം. തുടർന്ന് എ.ഡി.എസ് തലത്തിലും സി.ഡി എസ്തലത്തിലും തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിനായി നിയോഗിച്ച വരണാധികാരി, ഉപ വരണാധികാരി എന്നിവർക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.എസ് ഷിനോ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |