കോട്ടയം: കേരള വനം വികസന കോർപ്പറേഷൻ ചെയർ പേഴ്സണായി ലതികാ സുഭാഷ് ചുമതലയേറ്റു. ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ടാണ് പദവി ഏറ്റെടുത്തത്. കോർപ്പറേഷന്റെ കീഴിലുള്ള എല്ലാ കർമ്മ മേഖലകളും കൂടുതൽ ജനകീയവും ലാഭകരവുമാക്കാൻ പരിശ്രമിക്കുമെന്ന് കോട്ടയം കാരാപ്പുഴയിലെ ഓഫീസ് അങ്കണത്തിൽ നടന്ന അനുമോദന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ അവർ പറഞ്ഞു. തോമസ് കെ.തോമസ് എം.എൽ.എ , കെ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ. പ്രകൃതി ശ്രീവാസ്തവ , അഡ്വ.കെ.ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, വി.ജി രവീന്ദ്രൻ, ബെന്നി മൈലാടൂർ, അഡ്വ.എസ്.ഡി സുരേഷ് ബാബു, അലാവുദീൻ അടൂർ, ടി.ജി വിജയകുമാർ, പി.എസ് രവീന്ദ്രനാഥ്, ഷീബാ ലിയോൺ, നിബു ഏബ്രഹാം, കിരൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |