SignIn
Kerala Kaumudi Online
Friday, 26 April 2024 3.37 PM IST

വ്യക്തിയോ ഗ്രൂപ്പോ നോക്കില്ല , മെരിറ്റ് നോക്കി അച്ചടക്ക നടപടി :തിരുവഞ്ചൂർ

thiru

കോട്ടയം: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അപസ്വരമില്ലാത്ത പാർട്ടിയായി കേരളത്തിലെ കോൺഗ്രസിനെ മാറ്റാനുള്ള ശ്രമമായിരിക്കും നടത്തുകയെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ കേരളകൗമുദിയോട് പറഞ്ഞു. " അച്ചടക്ക ലംഘനം കൂടിയാൽ അച്ചടക്ക സമിതിയുടെ റോളും കൂടും. ഗ്രൂപ്പോ വ്യക്തികളെയോ നോക്കാതെ മെരിറ്റ് നോക്കിയായിരിക്കും നടപടി. ഉന്നത നേതാവാണേലും പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണം . കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ജനാധിപത്യ പാർട്ടിയാണെങ്കിലും അതിർവരമ്പ് വിട്ട് ആര് അച്ചടക്ക ലംഘനം നടത്തിയാലും നടപടി ഉണ്ടാവും . നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ഉൾക്കൊണ്ട് അടുത്ത ലേക് സഭാ തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കണം. .പൊട്ടലും ചീറ്റലുമില്ലാതെ പാർട്ടിയെ ഒരേ ദിശയിലേക്ക് കൊണ്ടു പോവുകയാണ് ലക്ഷ്യം

? ശശി തരൂരിനെ പോലുള്ള നേതാക്കളുടെ അച്ചടക്ക ലംഘനം എങ്ങനെ കാണുന്നു

കെ റയിൽ വിഷയത്തിൽ കോൺഗ്രസ് പാർട്ടി തീരുമാനം അംഗീകരിക്കുക പാർട്ടിക്ക് വിധേയമായ് പോകുക എന്നത് ശശി തരൂർ എം.പിക്കും ബാധകമാണ്. യു.ഡി.എഫ് സബ് കമ്മിറ്റി പഠനം നടത്തിയാണ് കെ.റയിലിൽ സി.പി.എമ്മിന്റെ ജനവിരുദ്ധ നിലപാടിനെ എതിർക്കണമെന്ന് തീരുമാനിച്ചത്. കെ.പി.സി.സി ആ നിലപാട് അംഗീകരിച്ചു .തരൂർ അതിന് വിരുദ്ധമായ പരസ്യ നിലപാടാണ് സ്വീകരിച്ചത്.സി.പി.എമ്മാകട്ടെ തരൂരിന്റെ മൃദു സമീപനവും മാർദ്ദവമായ വാശിയും അവർക്ക് അനുകൂല പ്രചാരണമായ് മാറ്റി. അവർ തരൂരിനെ വികസന നായകനും യു.ഡിഎഫിലെ മറ്റു നേതാക്കളെ വികസന വിരോധികളായും ചിത്രീകരിച്ചു . പദ്ധതി വന്നാൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന പാവങ്ങൾ പരമ്പരാഗതമായ് കോൺഗ്രസിനെ പിന്തുണക്കുന്നവരാണ് . അവർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതായ് തരൂരിന്റെ നിലപാട്. തെറ്റു . തിരുത്തുന്നില്ലെങ്കിൽ നടപടി എടുക്കാൻ പാർട്ടി നിർബന്ധിതമാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

? തരൂരിനെതിരെ സമിതിക്ക് പരാതി കിട്ടിയാൽ നടപടി ഉടൻ ഉണ്ടാവുമോ

ആദ്യം പരാതി .പിന്നെ വിശദീകരണം .മെരിറ്റ് നോക്കി നടപടി .അതാവും രീതി .

? അച്ചടക്ക സമിതി അദ്ധ്യക്ഷ സ്ഥാനം അംഗീകാരമായ്ി കാണുന്നുണ്ടോ

എ.ഐ.സി.സി നോമിനേറ്റ് ചെയ്ത സമിതിയുടെ അദ്ധ്യക്ഷനാക്കിയത്.എന്നും പാർട്ടി അച്ചടക്കം പാലിച്ചിട്ടുള്ള എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന വിശ്വാസമാകാം, നൂറ് ശതമാനം നീതി പുലർത്തും .

? ആൾക്കൂട്ട പാർട്ടിയായ് കോൺഗ്രസിൽ എങ്ങനെ അച്ചടക്കമുണ്ടാക്കും അച്ചടക്ക ലംഘനം ഇപ്പോൾ പഴയപോലില്ല. നേതൃത്വത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ നടപടി ഉണ്ടാവുമെന്ന പേടി എല്ലാവർക്കുമുണ്ട്.

?. ഗ്രൂപ്പു നേതാക്കളെ എങ്ങനെ നിയന്ത്രിക്കും

കാലിൻ ചുട്ടിലെ മണ്ണ് ഒലിച്ചു പോകുന്ന സ്ഥിതിയിൽ ഗ്രൂപ്പിന് എന്തു പ്രസക്തി . പാർട്ടി വിരുദ്ധ പ്രവർത്തനം ആര് നടത്തിയാലും നടപടി ഉണ്ടാവും .അല്ലെങ്കിൽ പാർട്ടി ഉണ്ടാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.