കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് തോമസ് ചാഴികാടൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. ആംബുലൻസ് കോഡ് പാലിച്ച് നിർമ്മിച്ചിരിക്കുന്ന ആംബുലൻസിൽ രോഗിയും ഡ്രൈവറും ഉൾപ്പെടെ 7 പേർക്ക് യാത്ര ചെയ്യാം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, ആർ.എം.ഒ ഡോ. ആർ.പി രഞ്ജിൻ, എ.ആർ.എം.ഒ ഡോ. ലിജോ കെ. മാത്യു, ചീഫ് നഴ്സിംഗ് ഓഫീസർ വി.ആർ സുജാത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |