കോട്ടയം: ജില്ലാ ക്ഷീര സംഗമം മൂന്ന്, നാല് തീയതികളിൽ കുര്യനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടക്കും. നാലിന് ഉച്ചയ്ക്ക് 12.30 ന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ക്ഷീരകർഷകരെ മാണി സി. കാപ്പൻ എം.എൽ.എ ആദരിക്കും. കന്നുകാലി പ്രദർശന മത്സര വിജയികൾക്കുള്ള സമ്മാനം സി.കെ ആശ എം.എൽ. എ വിതരണം ചെയ്യും. ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |