കോട്ടയം: ജില്ലയിൽ 314 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 260 പേർ രോഗമുക്തരായി. 3168 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 122 പുരുഷൻമാരും 143 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2802 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443899 പേർ കൊവിഡ് ബാധിതരായി. 439850 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 6406 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |