കോട്ടയം: കേരളാ കോൺഗ്രസ് രൂപീകരണം കേരളത്തിന്റെ കഷ്ടകാലവും ചരിത്രപരമായ മണ്ടത്തരവുമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് . 1964 ൽ കോൺഗ്രസ് പിളർത്തി കേരള കോൺഗ്രസ് രൂപീകരിക്കാതിരുന്നെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിച്ചേനേ. കെ.എം.മാണിയും പി.ജെ ജോസഫും ദീർഘകാലം ധനകാര്യ -റവന്യൂ മന്ത്രിമാരായിരുന്നിട്ടും സ്വന്തമായി കാശുണ്ടാക്കിയതല്ലാതെ കർഷകർക്ക് പട്ടയം കൊടുക്കാതെ പാർട്ടി അണികളെ വഞ്ചിച്ചു. പിണറായിസത്തിന് എതിരെയുള്ള പോരാട്ടത്തിൽ ഏത് കക്ഷിയുമായും ചേർന്ന് പ്രവർത്തിക്കും. പിണറായി സർക്കാരിന്റെ ഭരണ നേട്ടം കൊള്ളയും കൊലപാതകവും, സ്ത്രീപീഡനങ്ങളും ആയി മാറി. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |