SignIn
Kerala Kaumudi Online
Friday, 26 April 2024 7.07 PM IST

വ്യാജ 'അക്ഷയ'യ്ക്ക് പിടിവീഴും

akshayacenter

കോട്ടയം : അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരുകളും കളർ കോഡും ലോഗോയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. സേവനങ്ങൾക്കായി പൊതുജനങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡി. റ്റി. പി ജോലികൾ, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങൾ നൽകാൻ ലൈസൻസ് വാങ്ങിയശേഷം ചില ഓൺലൈൻ കേന്ദ്രങ്ങൾ സ്വകാര്യ ഐ.ഡി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നത് വ്യാപകമാകുന്നതായി അക്ഷയ സംരംഭകരുടെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും തഹസീൽദാർമാർക്കും കളക്ടർ നിർദ്ദേശം നൽകി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 ലൈസൻസിൽ പരാമർശിച്ച സേവനങ്ങളാണോ നൽകുന്നതെന്ന് പരിശോധിക്കണം.

 അക്ഷയയ്ക്ക് സമാന്തരമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിക്കാൻ അനുവദിക്കരുത്.

 വ്യാജഓൺലൈൻ കേന്ദ്രങ്ങൾ ഇ ഡിസ്ട്രിക്ട് സേവനങ്ങൾ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം

 കേന്ദ്രങ്ങൾ യഥാർത്ഥ അക്ഷയ കേന്ദ്രങ്ങളാണോയെന്ന് പൊതുജനങ്ങൾ ഉറപ്പു വരുത്തണം.


സേവനങ്ങൾക്ക് പഞ്ചായത്തിലെ നിലവിലെ കേന്ദ്രങ്ങൾ അപര്യാപ്തമാണെങ്കിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ഇഗവേണൻസ് സൊസൈറ്റിക്ക് കത്ത് നൽകിയാൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കും .

- ഡോ. പി.കെ. ജയശ്രീ , ജില്ലാ കളക്ടർ


 അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ അറിയിക്കാം . ഫോൺ 04812574477 .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, AKSHAYACENTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.