കോട്ടയം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ സൈക്കോ സോഷ്യൽ സർവീസ് സ്കീം കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു.
കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചുവരുന്ന മാനസികപിരിമുറുക്കം, സ്വഭാവപെരുമാറ്റ വൈകല്യങ്ങൾ, പഠന പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, ആത്മഹത്യാപ്രവണത, സ്ക്രീൻ അഡിക്ഷൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് സെന്റർ മുഖേന കൗൺസലിംഗ് നൽകും. ബുധനാഴ്ചകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ശ്രീകല അദ്ധ്യക്ഷതവഹിച്ചു. മറിയാമ്മ ഫെർണാണ്ടസ്, ജോസഫ് ജോർജ്, മിനി സാവിയോ, കെ.കെ.കുഞ്ഞുമോൻ, സക്കീർ ഹുസൈൻ ഇബ്രാഹിം,ഷംല ബീവി, ജാസ്മിൻ.കെ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |