കോട്ടയം: രജിസ്ട്രേഷൻ വകുപ്പ് ജില്ലയിൽ നേടിയത് 278 കോടി രൂപയുടെ വരുമാനം. ലക്ഷ്യമിട്ടത് 275.5 കോടി രൂപയാണ്. 45,622 ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. 1,43,821 ബാദ്ധ്യതാ സർട്ടിഫിക്കറ്റുകളും 39,920 സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭ്യമാക്കി. കൂടാതെ 750 ചിട്ടി രജിസ്ട്രേഷനുകളും നടത്തി. അണ്ടർവാല്യുവേഷൻ നടപടികൾ, വിവാഹ രജിസ്ട്രേഷൻ, സൊസൈറ്റികളുടെ രജിസ്ട്രേഷൻ, റിട്ടേണുകൾ ഫയൽ ചെയ്യൽ എന്നിവയിലൂടെയും വരുമാനം ലഭിച്ചു. കൊവിഡിനെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളിലും മറ്റു സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 20 സബ് രജിസ്ട്രാർ ഓഫീസുകൾ കഴിഞ്ഞ മാസം തന്നെ നൂറുശതമാനം ലക്ഷ്യം നേടിയതായും ജില്ലാ രജിസ്ട്രാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |