കോട്ടയം: കെ.എസ്. ആർ.ടി.സി ബസിൽ കഞ്ചാവുമായെത്തിയയാൾ പിടിയിൽ. എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ ജോൺസനെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടിയത്. ബസിൽ കഞ്ചാവ് കൊണ്ടു വരുന്നതായി ജില്ലാ പോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പുളിമൂട് ജംഗ്ഷനിൽ പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ജോൺസൺ കഞ്ചാവുമായി എത്തിയത്. പരിശോധനയിൽ ഇയാളുടെ കൈയിൽ നിന്ന് കാൽകിലോ കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് സ്റ്റേഷനിൽ സമാന കേസിൽ പ്രതിയെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |