കോട്ടയം : ജില്ലയിൽ 76 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 115 പേർ രോഗമുക്തരായി. 1543 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 37 പുരുഷൻമാരും 29 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 20 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 986 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446617 പേർ കൊവിഡ് ബാധിതരായി. 444298 പേർ രോഗമുക്തി നേടി. കോട്ടയം :12, അതിരമ്പുഴ : 6, ചങ്ങനാശേരി : 4
വെള്ളൂർ, കാണക്കാരി, ഏറ്റുമാനൂർ, വാഴപ്പള്ളി, ചിറക്കടവ്, വിജയപുരം : 3 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |